Skip to main content

ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസ് നിർമ്മാണം; ബിഡ് ക്ഷണിച്ചു

 

ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസ് പുതിയ കെട്ടിടം നിർമ്മാണത്തിന് പ്ലാൻ സ്കീം 2023 - 24 പ്രകാരം 1,85,00,000 രൂപ ഭരണാനുമതി ലഭിച്ചതായി ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ അറിയിച്ചു. ഇതിന്റെ നിർവഹണത്തിനായി യോഗ്യരായ സർക്കാർ അംഗീകൃത നിർവഹണ ഏജൻസിയിൽ നിന്നും സെന്റേജ് ചാർജിനെ ആധാരമാക്കി മത്സരാടിസ്ഥാനത്തിൽ ബിഡ് ക്ഷണിച്ചു. സെന്റേജ് ചാർജ് നിരക്ക് ബിഡിൽ ശതമാനകണക്കിൽ രേഖപ്പെടുത്തണം. സർക്കാർ പ്രവർത്തിച്ച ബിഡ് മുദ്ര വെച്ച കവറിൽ ഒക്ടോബർ 10 ന് വൈകീട്ട് 4 നകം അയ്യന്തോൾ ജില്ലാ കളക്ടറേറ്റ് കാര്യാലയത്തിൽ സമർപ്പിക്കണം. കവറിന് പുറത്ത് ക്യാമ്പ് ഓഫീസ് നിർമ്മാണത്തിനുള്ള ബിഡ് എന്ന് രേഖപ്പെടുത്തണം. ബിഡുകൾ അന്നേദിവസം വൈകീട്ട് 5 ന് ജില്ലാ കളക്ടറുടെയോ ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിധ്യത്തിൽ പരിശോധിക്കും. ബിഡ് പരിശോധിക്കുമ്പോൾ ഏജൻസികളുടെ പ്രതിനിധികൾക്ക് പങ്കെടുക്കാം. വിലാസം: കളക്ടറേറ്റ്, അയ്യന്തോൾ പി ഒ, തൃശൂർ 680003. ഫോൺ: 0487 2360777, 2239530.

date