Skip to main content

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ ഭക്ഷ്യസുരക്ഷ ഓഫീസിലേക്ക് 2023 - 24 സാമ്പത്തിക വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം നൽകുന്നതിനായി വാഹന ഉടമകളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു.

ദർഘാസുകൾ ടെണ്ടർ ഫോർ വെഹിക്കിൾ എന്ന തലക്കെട്ടോടെ വാഹനം, ഉടമസ്ഥത/ കരാർ സംബന്ധിച്ച രേഖകൾ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ തൃശ്ശൂർ എന്ന വിലാസത്തിൽ ഏതെങ്കിലും ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പേരിൽ തൃശ്ശൂർ ജില്ലയിൽ മാറാവുന്ന നിരത ദ്രവ്യമായ ഡിമാൻഡ് ഡ്രാഫ്റ്റും ഉൾപ്പെടെ ഒക്ടോബർ 12 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി സമർപ്പിക്കണം. ദർഘാസ് ഫോറം വാങ്ങുന്നതിനായി അതിന്റെ വില ട്രഷറിയിൽ ചലാൻ അടച്ച് ഹാജരാക്കണം. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തിയതി ഒക്ടോബർ 9 ഉച്ചയ്ക്ക് 1 മണി വരെ. ഫോൺ: 0487 2424158.

date