Skip to main content

അറിയിപ്പുകൾ

സ്കിൽ ഡെവലപ്പ്മെന്റ് സെൻററിൽ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്സുകൾ 

ജില്ലാ ഭരണകൂടത്തിന്റേയും ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിയുടേയും വനിതാ ശിശുവികസന വകുപ്പിന്റേയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്സ് ജില്ലാ പഞ്ചായത്ത് സ്കിൽ ഡെവലപ്പ്മെന്റ് സെൻററിൽ ആരംഭിക്കുന്നു. 18 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് കോഴ്സ് സൗജന്യമാണ്. ഫോൺ : 0495 2370026, 8891370026  

അംശദായ കുടിശ്ശിക അടക്കാം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംശദായം അടക്കുന്നതിന് 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂർത്തിയാവാത്ത അംഗങ്ങൾക്ക് കാലപരിധിയില്ലാതെ അംശദായ കുടിശ്ശിക പിഴസഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ഒക്ടോബർ 31 വരെ സമയം അനുവദിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും പത്ത് രൂപ നിരക്കിൽ പിഴ ഈടാക്കും. കുടിശ്ശിക അടക്കുന്ന തൊഴിലാളികളുടെ ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്ക് പകർപ്പ് ഫോൺ നമ്പർ എന്നിവ ഹാജരാക്കണം. ഫോൺ : 0495 2384006

date