Skip to main content

സ്വച്ഛത ഹി സേവാ ആചരണം  നടത്തി

ആലപ്പുഴ: ഗാന്ധിജയന്തി ദിനത്തില്‍ സ്വച്ഛതഹി സേവാ ദിനാചരണത്തിന്റെ  ഭാഗമായി പുന്നപ്ര സഹകരണ എന്‍ജനീയറിംഗ് കോളേജ്  എന്‍ എസ് എസ് യൂണിറ്റ് പുന്നപ്ര വടക്കു ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശുചീകരണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.ഫാത്തിമ ബീവി പ്രതിജ്ഞ ചൊല്ലികൊടുത്തു. പുന്നപ്ര വടക്കു ഗ്രാമപഞ്ചായത്ത് അംഗം വൈശാഖ്, എന്‍.എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അനൂപ്,  വോളന്റിയര്‍ സെക്രട്ടറിമാരായ  അഭിനന്ദ്, അരുണ്‍, ജെഫ്രി, അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി

date