Skip to main content

ശുചീകരണ പരിപാടികൾ നടത്തി

സ്വച്ഛതാ ഹി സേവാ-2023ന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ മലപ്പുറം നഗരത്തിൽ ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചു. മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡിലും സിവിൽ സ്റ്റേഷനിലുള്ള യുദ്ധ സ്മാരകത്തിലുമാണ് ശുചീകരണം നടത്ിയത്. നഗരസഭാ കൗൺസിലർ സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാനറാ ബാങ്ക് എ.ജി.എം എം. ശ്രീവിദ്യ, ലീഡ് ബാങ്ക് മാനേജർ എം.എ ടിറ്റൻ, മറ്റു ബാങ്ക് പ്രതിനിധികൾ, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. നെഹ്റു യുവ കേന്ദ്ര, എൻ.സി.സി, കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.

date