Skip to main content

ഉഴവൂര്‍ ഗ്രാമപഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ സംഘടിപ്പിച്ചു

കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം. തങ്കച്ചന്‍  ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജോണിസ് പി. സ്റ്റീഫന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ടി.സുരേഷ്, ഏലിയാമ്മ കുരുവിള, മേരി സജി, ബിന്‍സി അനില്‍, റിനി വില്‍സണ്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്. സുനില്‍, അസിസ്റ്റന്റ് സെക്രട്ടറി കെ. ആര്‍. സുരേഷ്, വി. ഇ.ഒ. കപില്‍, ലിഷ, മോളി രാജ്കുമാര്‍, സന്തോഷ്‌കുമാര്‍, രാഖി അനില്‍, ഗ്രാമപഞ്ചായത്ത് - തൊഴിലുറപ്പ് ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹരിതകര്‍മ്മ സേന, കുടുംബശ്രീ, വിവിധ ക്ലബ് പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 100 ഓളം പേര്‍ ശുചീകരണ പ്രവര്‍ത്തങ്ങളില്‍ പങ്കുചേര്‍ന്നു.

date