Skip to main content
അറുനൂറ്റിമംഗലം ഗവ. എല്‍ പി സ്‌കൂളില്‍ ശുചീകരണം നടത്തി

അറുനൂറ്റിമംഗലം ഗവ. എല്‍ പി സ്‌കൂളില്‍ ശുചീകരണം നടത്തി

ആലപ്പുഴ: അറുനൂറ്റിമംഗലം ഗവ. എല്‍ പി സ്‌കൂളില്‍ ഗാന്ധിജയന്തി ദിനത്തില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ സ്‌കൂളും പരിസരവും വൃത്തിയാക്കി. ശുചീകരണ പ്രവര്‍ത്തനം തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഗ്രാമം എന്ന ലക്ഷ്യത്തിനായി സ്‌കൂളിലെ ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സമീപത്തെ കടകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കുപ്പികള്‍ എന്നിവ ശേഖരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്നതിനായി ബിന്നുകള്‍ നല്‍കി. കൂടാതെ ബോധവല്‍ക്കരണ ലഘു ലേഖകളും കുട്ടികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ബീനാ വിശ്വകുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രവര്‍ത്തകരും വോയിസ് ഓഫ് അറുന്നൂറ്റിമംഗലം അംഗങ്ങള്‍, പ്രധാന അധ്യാപിക കെ.ശ്രീകല, എസ്എംസി ചെയര്‍മാന്‍ സുഗന്ധി തുടങ്ങിയവര്‍ പങ്കെടുത്തു.

date