Skip to main content

കുടിശ്ശിക നിവാരണ അദാലത്ത്

കോട്ടയം:  കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/ സി.ബി.സി പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടാശ്വാസം നല്‍ക്കുന്നതിനായി അദാലത്ത് നടത്തുന്നു.  കോട്ടയം ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തില്‍ ഒക്ടോബര്‍ 12ന് രാവിലെ 11 മുതല്‍ വൈകീട്ട് നാല് വരെ  കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായാണ് അദാലത്ത് നടത്തുന്നത്. ഒക്ടോബര്‍ ഏഴിനകം ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യലയവുമായി ബന്ധപ്പെട്ട് ബാധ്യത തുക കണക്കാക്കി സ്ഥിതീകരണം വാങ്ങി അദാലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0481-2560586, ഇ-മെയില്‍: po@kkvib.org

 

date