Post Category
മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് വെള്ളിയാഴ്ച്ച
സംസ്ഥാനത്തെ ആയുർവേദിക് ആൻഡ് അലോപ്പതിക് മരുന്ന് നിർമ്മാണ മേഖലയിലെ
തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് ഒക്ടോബർ 6(വെള്ളി) രാവിലെ 11 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍(ബാങ്ക്യുറ്റ് ഹാൾ)
നടത്തും.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ പ്രതിനിധികൾ ആണ് പങ്കെടുക്കേണ്ടത്.
തെളിവെടുപ്പ് യോഗത്തില്‍ പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ)
പി.ജി.വിനോദ് കുമാർ അഭ്യര്‍ത്ഥിച്ചു.
date
- Log in to post comments