Skip to main content

അറിയിപ്പുകൾ

സീറ്റ് ഒഴിവ് 

കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ്  എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ ഹാജരാകണം.
ഫോൺ : 9072592412, 9072592416 

 

വാക് ഇൻ ഇന്റർവ്യൂ

ജില്ലയിൽ കൊടുവള്ളി, മേലടി, പന്തലായനി തൊടന്നൂർ, പേരാമ്പ്ര   ബ്ലോക്കുകളിൽ രാത്രികാല സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവിലേക്കായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു . തല്പരരായ വെറ്ററിനറി ഡോക്ടർമാർ മതിയായ രേഖകൾ സഹിതം ഒക്ടോബർ ഒമ്പതിന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്നു ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

  

സീറ്റ് ഒഴിവ് 

2023-24 അധ്യയന വര്ഷംn താനൂര്‍ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഒന്നാം വർഷ  ‍ബി എ ഇംഗ്ലീഷിൽ എസ് സി വിഭാഗത്തിലും  ബി ബി എയിൽ പി എച്ച്, ഇ ഡബ്ള്യു എസ് വിഭാഗങ്ങളിലും ബിഎസ്.സി.ഇലക്ട്രോണിക്‌സിൽ വിവിധ വിഭാഗങ്ങളിലും ഏതാനും  സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ക്യാപ് രജിസ്ട്രേഷൻ ഉള്ള വിദ്യാർത്ഥികൾ ഒക്ടോബർ ആറിന് രാവിലെ 10 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം കോളേജ് ഓഫീസില്‍ നേരിട്ട്  ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  ഫോൺ : 0494 252800 

 

ഹെല്പ് ഡെസ്ക് സിറ്റിംഗ് 

ടാക്സ്,ഫിനാൻസ്, ഓഡിറ്റ്, എന്നിവ സംബന്ധിച്ച് സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഹെൽപ്പ് ഡെസ്കിന്റെ ഈ മാസത്തെ സിറ്റിംഗ് ഒക്ടോബർ ഏഴിന് പ്ലാനറ്റോറിയത്തിന് സമീപമുളള ഐ.സി.എ.ഐ ഓഫീസിൽ നടക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു. ഫോൺ : 0495-2770124

date