Skip to main content

മീന്‍കുന്ന് സ്കൂള്‍ ഗ്രൗണ്ട് നവീകരിച്ചു കായിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കും: മന്ത്രി വി അബ്ദുറഹ്മാൻ

 

 

കായിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് 

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. നവീകരിച്ച മീന്‍കുന്ന് ഗവ.ഹയർസെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

കായിക രംഗത്ത് നിരവധിപ്പേർ മെഡലുകൾ നേടുന്നുണ്ട്. അതിനൊപ്പം ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകണം. അതിനായി 10 സ്പോർട്സ് കോഴ്സുകൾ അടുത്ത അധ്യയന വർഷം ആരംഭിക്കും. എം എസ് സി സ്പോർട്സ് സയൻസ്, സ്പോർട്സ് ഫിസിയോ തുടങ്ങിയ കോഴ്സുകളാണ് ആരംഭിക്കുക. സംസ്ഥാന സർക്കാരിൽ നിലവിൽ തന്നെ ഈ കോഴ്സ് കഴിഞ്ഞവർക്കുള്ള അഞ്ച് ഒഴിവുകളുണ്ടെന്നും മന്ത്രി പറഞ്ഞു.

കായിക മേഖലയിൽ സംസ്ഥാനത്ത് 1600 കോടി രൂപയുടെ പദ്ധതികളാണ് നടത്തുന്നത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്റ്റേഡിയം നിർമ്മിക്കാൻ 50 കോടി രൂപ വീതം അനുവദിച്ചിരുന്നു. വിവിധ മണ്ഡലങ്ങളിൽ ഇത് കൂടാതെ 145 കളിക്കളങ്ങൾ ഒരുക്കി. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതി മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇനിയും കളിക്കളങ്ങൾ ഇല്ലാത്ത പഞ്ചായത്തുകളിൽ വേഗത്തിൽ അത് യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

 

മീൻകുന്ന് സ്കൂൾഗ്രൗണ്ട്‌ ശോചനീയാവസ്ഥയിലായതോടെ പ്രദേശത്തെ  യുവാക്കൾക്കും  കായികതാരങ്ങൾക്കും. പരിശീലനം നേടാൻ സാധിച്ചിരുന്നില്ല. ഭീമമായ തുക  നൽകിഅഴീക്കോടും പരിസര പ്രദേശങ്ങളിലുമുള്ള ടർഫുകളാണ്  ഉപയോഗിച്ചിരുന്നത്. തുടർന്നാണ് എം എൽ എയുടെ ആസ്ഥിവികസന  ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയും കായിക വകുപ്പിന്റെ  25 ലക്ഷം രൂപയും ഉപയോഗിച്ച് 60 ലക്ഷം രൂപ ചെലവിൽ നവീകരണ പ്രവൃത്തി നടത്തിയത്.   ഗ്രൗണ്ടിൽ രൂപപ്പെട്ടിരുന്ന കുഴികൾ മണ്ണിട്ട് നിരപ്പാക്കി. ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ   മത്സരങ്ങൾ നടത്താൻ സാധിക്കുന്ന മഡ് ഗ്രൗണ്ടാണ്  ഒരുക്കിയത്. ചുറ്റുമതിലും  മതിലിന് മുകളിൽ നൈലോൺ ഫെൻസിങും സ്ഥാപിച്ചിട്ടുണ്ട്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ്  പ്രവൃത്തി നടത്തിയത്.

ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, വൈസ് പ്രസിഡണ്ട് അബ്ദുൾ നിസാർ വായ്പ്പറമ്പ്, അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, സ്ഥിരം സമിതി അധ്യക്ഷരായ ടി മുഹമ്മദ് അഷ്റഫ്, കെ ഗിരീഷ് കുമാർ, പഞ്ചായത്ത് അംഗം ടി പി ശ്രീലത, കായിക വകുപ്പ് ഡിഡി ടി ആർ ജയചന്ദ്രൻ, ഡിഡിഇ എ പി അംബിക, വിദ്യകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ സി സുധീർ, ആർഡിഡി കെ ആർ മണികണ്ഠൻ, ഡിഇഒ ടി വി അജിത, എഇഒ ഒ കെ ബിജിമോൾ, ബിപിസി കെ പ്രകാശൻ, പ്രധാനാധ്യാപിക എം എസ് സരസ്വതി, പി ടി എ പ്രസിഡണ്ട് കെ കെ വത്സൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

date