Skip to main content

പകൽ വീട്  ഉദ്ഘാടനം ചെയ്തു

 

 

അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ച് പരിയാരം പഞ്ചായത്തിൽ ഒരുക്കിയ പകൽവീടിന്റെ പ്രവർത്തനോൽഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ നിർവഹിച്ചു. സ്നേഹതീരത്തിലേക്ക് സ്വാഗതം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ  സഹകരണത്തിൽ 18-ാം വാർഡ് അമ്മാനപ്പാറയിൽ നിർമ്മിച്ച കെട്ടിടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്തിൽ ഒരുക്കിയിട്ടുള്ള പകൽ വിശ്രമ കേന്ദ്രത്തിൽ എത്തുന്നവർക്ക് ഭക്ഷണത്തിനും വിനോദത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിചരണത്തിനായി കെയർ ടേക്കറെയും നിയമിച്ചിട്ടുണ്ട്.

2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ലഘുഭക്ഷണ സൗകര്യത്തിനും കെയർ ടേക്കറെ നിയമിക്കാനുമായി ഒരു ലക്ഷം രൂപ പഞ്ചായത്ത്‌ നീക്കിവെച്ചു. കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിനാവശ്യമായ ഫർണിച്ചറുകളും മറ്റും ഒരുക്കിയത്.

പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി പി ബാബുരാജ്, സ്ഥിരം സമിതി അധ്യക്ഷ ടി പി രജനി, അംഗങ്ങളായ പി വി സജീവൻ, അഷ്റഫ് കൊട്ടോല, എ കെ സുജിന, എം സുജിഷ, സെക്രട്ടറി എം വി ചന്ദ്രൻ, ഐ സി ഡി എസ് സൂപ്പർവൈസർ പ്രജിന തുടങ്ങിയവർ പങ്കെടുത്തു.

date