Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കളമശ്ശേരി മേഖല കേന്ദ്രത്തിൽ നവംബർ ആദ്യവാരം തുടങ്ങുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് (യോഗ്യത എസ്.എസ്. എൽ.സി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്( +2 കൊമേഴ്സ് ), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് യൂസിങ് ടാലി വിത്ത് ജി.എസ്. ടി (+2 കോമേഴ്സ് ), ഡിജിറ്റൽ ഓഫീസ് എസ്സെൻഷ്യൽസ് വിത്ത് ടാലി ആൻഡ് മലയാളം കമ്പ്യൂട്ടിംഗ് (എസ്.എസ്. എൽ.സി), ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (എസ്.എസ്. എൽ.സി) എന്നീ കോഴ്സുകളിലേക്ക് www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.  

പട്ടികജാതി, പട്ടികവർഗ മറ്റു അർഹതപ്പെട്ട സമുദായങ്ങളിൽപെടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്:7025310574, 04842541520.

date