Skip to main content

പെയിന്റർ തസ്തികയിൽ ഒഴിവ്

ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പെയിന്റർ തസ്തികയിൽ ലത്തീൻ കത്തോലിക്കർ / ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള  ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. 

യോഗ്യത - എസ് എസ് എൽ സി.
പെയിന്റർ ട്രേഡിലുള്ള ഐ ടി ഐ സർട്ടിഫിക്കറ്റ് .പ്രായം - 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം).ശമ്പളം - 15000 പ്രതിമാസം .സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരേയും, ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കുന്നതാണ്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ നാലിനകം  യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയ്ക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാവുക.

date