Skip to main content

അനധികൃത വൈദ്യുതി വേലി : പരാതി വരുന്നിടത്തും സാധ്യത പ്രദേശങ്ങളിലും പരിശോധന അനിവാര്യം

അനധികൃത വൈദ്യുതി വേലി പരാതി വരുന്നിടത്തും  സാധ്യത പ്രദേശങ്ങളിലും പരിശോധന അനിവാര്യമെന്നും മനുഷ്യജീവൻ വിലപ്പെട്ടതാണെന്നും ജില്ലാ കലക്ടർ ഡോ. എസ് ചിത്രപറഞ്ഞു.ജില്ലാ കലക്ടറുടെ ചേമ്പറിൽ നടന്ന കാട്ടുപന്നികളെ കുടുക്കുന്നതിനായി സ്ഥാപിക്കുന്ന വൈദ്യുതി വേലി നിമിത്തം ഷോക്കേറ്റ് ആളുകൾ മരണപ്പെടുന്നതുമായി ബന്ധപ്പെട്ട വിഷയം,ചർച്ച ചെയ്യുന്നതിനും പരിഹാര നടപടികൾ കണ്ടെത്തുന്നത്തിനുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ.

 

കെ.എസ്.ഇ.ബി,ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്,പോലിസ് എന്നിവർ പരാതി വരുന്നിടത്തും  സാധ്യത പ്രദേശങ്ങളിലും പരിശോധന നടത്തണം. മൂന്നുമാസത്തിനടിയിൽ പരമാവധി കേസുകൾ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കണം. അനധികൃത വൈദ്യുതി വേലി കണ്ടെത്തുന്നതിനായി സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താൻ ലൈൻമാൻ,മീറ്റർ റീഡേഴ്സ് എന്നിവർക്കും നിർദ്ദേശങ്ങൾ നൽകണം.മാധ്യമങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ, കർഷക സംഘങ്ങൾ, വിവിധ വകുപ്പുകളും പബ്ലിസിറ്റി നടത്തണം.കൃഷിവകുപ്പിൽ നിന്നും ബ്ലോക്ക് ലെവൽ അസിസ്റ്റന്റ് ഡയറക്ടർമാർ കർഷകസമിതി യോഗങ്ങൾ വിളിച്ച് ബോധവൽക്കരണം കൊടുക്കാനും നിർദ്ദേശം.കർഷകരിലേക്ക് നേരിട്ട് ബോധവൽക്കരണങ്ങൾ എത്തണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.  യോഗത്തിൽ സബ്ബ് കലക്ടർ ഡി. ധർമ്മലശ്രീ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, എ.ഡി.എം കെ.മണികണ്ഠൻ, ആർ. ഡി. ഒ. ഡി അമൃതവല്ലി, തഹസിൽദാർമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date