Skip to main content

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ കേരളോത്സവം 29 വരെ

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ ഒക്ടോബര്‍ 29 വരെ നടക്കുന്ന ബ്ലോക്ക് തല കേരളോത്സവത്തിന് തുടക്കമായി. പാലക്കാട് മെഡിക്കല്‍ കോളെജിന് സമീപമുള്ള സിന്തറ്റിക് ട്രാക്കില്‍ കായിക മത്സരങ്ങളുടെ ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയും മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന കലാ മത്സരങ്ങളുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് എല്‍. ഇന്ദിരയും നിര്‍വഹിച്ചു. കായിക മത്സരങ്ങള്‍ ഒക്ടോബര്‍ 25, 26, 27, 28, 29 തീയതികളിലായി പാലക്കാട് മെഡിക്കല്‍ കോളെജിന് സമീപത്തുള്ള സിന്തറ്റിക് ട്രാക്ക്, ഗവ പോളിടെക്‌നിക് ഗ്രൗണ്ട് റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട്, ഗവ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറിയും കേരളലോത്സവം കണ്‍വീനറുമായ എസ്. സദാശിവന്‍ അറിയിച്ചു.
 

date