Skip to main content

നമ്ത്ത് തീവനഗ: ചെറുധാന്യ സന്ദേശ യാത്ര നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോട് അനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും ജില്ലാ കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ നമ്ത്ത് തീവനഗ ചെറുധാന്യ സന്ദേശ യാത്ര നാളെ(ഒക്ടോബര്‍ 26)രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ന
ക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം റാഗി, ചാമ, വരഗ്, പനിവരഗ്, കുതിരവേലി, തിന, കമ്പ്, അരിച്ചോളം, മക്കാച്ചോളം തുടങ്ങി 32 ഓളം മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും വിവിധ ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും വിപണവും നടക്കും. ചെറുധാന്യകൃഷിയും മൂല്യവര്‍ധനവും സ്ത്രീയും പോഷകാഹാരവും ആര്‍ത്തവശുചിത്വവും എന്നീ വിഷയങ്ങളില്‍ സെമിനാറുകളും ഉണ്ടായിരിക്കും.
പാലക്കാട് നോര്‍ത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ. സുലോചന അധ്യക്ഷയാകുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര മുഖ്യാതിഥിയാകും. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, കുടുംബശ്രീ സംസ്ഥാനമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ബി.എസ് മനോജ്, ജില്ലാ പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എല്‍.ആര്‍ മുരളി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ലക്ഷ്മി രാജ് എന്നിവര്‍ പങ്കെടുക്കും.
 

date