Skip to main content

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പെണ്‍തോല്‍പ്പാവക്കൂത്ത്

പത്മശ്രീ രാമചന്ദ്ര പുലവരുടെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഷൊര്‍ണൂര്‍ തോല്‍പ്പാവകൂത്ത് കലാകേന്ദ്രത്തിലെ സ്ത്രീകളുടെ സംഘം അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ആകര്‍ഷകമാകും. സംസ്ഥാന സര്‍ക്കാരിന്റെ സമം പദ്ധതിയുടെ ഉദ്ഘാടനത്തിന് സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട കഥ അവതരിപ്പിച്ച് 2021 ലാണ് പെണ്‍പാവക്കൂത്ത് സംഘം അരങ്ങേറ്റം നടത്തിയത്. ക്ഷേത്രത്തിനു പുറത്ത് നിരവധി വേദികളില്‍ ഇതിനോടകം പാവക്കൂത്ത് അവതരിപ്പിച്ച സംഘം ലഹരിക്കെതിരെ ബോധവത്ക്കരണം, രാമായണം തുടങ്ങി വിവിധ ആശയങ്ങള്‍ കഥകളായി അരങ്ങിലെത്തിച്ചിട്ടുണ്ട്.
രജിത രാമചന്ദ്ര പുലവരുടെ നേതൃത്വത്തില്‍ കെ.എന്‍ രാജലക്ഷ്മി, അശ്വതി രാജീവ്, നിവേദ്യ, നിത്യ, ദേവപ്രിയ, ദീപ എന്നിങ്ങനെ ഏഴ് പേരടങ്ങുന്ന സംഘമാണ് തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. അന്തര്‍ദേശീയ പാവകളി മേഖലയില്‍ പാവകളി അവതരിപ്പിച്ച സംഘത്തില്‍ ഈ പെണ്‍കൂട്ടവും ഉള്‍പ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടിങ് പ്രാധാന്യത്തെ കുറിച്ച് യുവാക്കള്‍ക്കിടയില്‍ എത്തിക്കുക, വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള ബോധവത്ക്കരണം നല്‍കുക തുടങ്ങിയവയാണ് തോല്‍പ്പാവക്കൂത്തിലൂടെ ലക്ഷ്യമിടുന്നത്.
 

date