Skip to main content

മിനിമം വേതന തെളിവെടുപ്പ് യോഗം നവംബര്‍ മൂന്നിന്

സംസ്ഥാനത്തെ  ഫൂട്ട്‌വിയര്‍   മാനുഫാക്ചറിങ്, അഗ്രികള്‍ച്ചറല്‍ ഓപ്പറേഷന്‍ ആന്‍ഡ് അലൈഡ് സെക്ടര്‍ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ മൂന്നിന് രാവിലെ 11 നും ഉച്ചയ്ക്ക് 12 ന് തൃശ്ശൂര്‍ ഗവ ഗസ്റ്റ് ഹൗസ്(രാമനിലയം) മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ ജില്ലയിലെ മാനുഫാക്ചറിങ് അഗ്രികള്‍ച്ചറല്‍ ഓപ്പറേഷന്‍ ആന്‍ഡ് അലൈഡ് സെക്ടര്‍ മേഖലകളിലെ തൊഴിലാളി - തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. ഫോണ്‍: 0491 2505584.

date