Skip to main content

ഐ.എച്ച്.ആര്‍.ഡി സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി ഓഗസ്റ്റില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(പി.ജി.ഡി.സി.എ)/ഒന്ന്, രണ്ട് സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍(ഡി.ഡി.റ്റി.എ)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്(ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്(സി.സി.എല്‍.ഐ.എസ്) കോഴ്‌സുകളുടെ റെഗുലര്‍/സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിലും www.ihrd.ac.in ലും ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ നവംബര്‍ രണ്ട് വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും നവംബര്‍ നാല് വരെ 200 രൂപ ലേറ്റ് ഫീ സഹിതവും നല്‍കാം. 2024 ഫെബ്രുവരിയിലെ 2020 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ ഒക്ടോബര്‍ 30 നകവും 200 രൂപ ലേറ്റ് ഫീയോടുകൂടി ഒക്ടോബര്‍ 31 വരെയും സ്ഥാപനമേധാവികള്‍ മുഖേന നല്‍കണം. ഫോണ്‍: 0471 2322985, 0471 2322501, 0471 2322035.

date