Skip to main content

ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ 27 ന്

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ രണ്ടാം വര്‍ഷ(ലാറ്ററല്‍ എന്‍ട്രി) ബി.ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഡിപ്ലോമ യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് മെറിട്ട് അടിസ്ഥാനത്തിലാണ് പ്രവേശനം. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ്, എസ്.എസ്.എല്‍.സി(പകര്‍പ്പ് സഹിതം) അഡ്മിഷന്‍ സ്ലിപ്/ടി.സി/എന്‍.ഒ.സി, ജാതി/നോണ്‍ ക്രീമിലെയര്‍/ഇ,ഡബ്ല്യൂ.എസ് തുടങ്ങി സംവരണം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്(ബാധകമെങ്കില്‍), നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍), കോഴ്‌സ് ആന്‍ഡ് കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്(കീം പ്രോസ്‌പെക്ടസ് പ്രകാരം)  എന്നീ രേഖകള്‍ കൊണ്ടുവരണം. സര്‍ക്കാര്‍/എയ്ഡഡ്/ഗവ കോസ്റ്റ്  ഷെയറിങ്(എല്‍.ഡി.എസ്/ഐ.എച്ച്.ആര്‍.ഡി/കേപ്പ്/സി.സി.ഇ/എസ്.സി.ടി)എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്‌സുകളില്‍ നിലവില്‍ പ്രവേശനം നേടിയ ബി.ടെക് വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ സ്ലിപ്പ് നിര്‍ബന്ധമായും കൊണ്ടുവരണം. നിലവില്‍ എവിടെയും അഡ്മിഷന്‍ എടുത്തിട്ടില്ലാത്തവര്‍ ടി.സി കൊണ്ടുവരണം. മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വരുന്നവര്‍ എന്‍.ഒ.സി നിര്‍ബന്ധമായും കൊണ്ടുവരണം.  താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 27 ന് രാവിലെ 11 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. വിദ്യാര്‍ത്ഥിക്ക് പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കൃത്യമായ പ്രോക്‌സി ഫോം സഹിതം പകരക്കാരനെ അയക്കാവുന്നതാണ്. പ്രോക്‌സി ഫോം മാതൃക കോളെജ് വെബ്‌സൈറ്റില്‍ ലഭിക്കും. ഒഴിവുകള്‍ www.gecskp.ac.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 04662 260565.

date