Skip to main content

സ്‌പോട്ട് അഡ്മിഷന്‍ 27 ന്

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജ് ഒന്നാം വര്‍ഷ എം. ടെക്  കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ ബി.ടെക് കോഴ്‌സ് പാസായിരുന്നാല്‍ മതി. ഒ.ഇ.സി വിദ്യാര്‍ഥികള്‍ ബി. ടെക് കോഴ്‌സ് 55 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. മറ്റു വിഭാഗങ്ങള്‍ ബി. ടെക് കോഴ്‌സിന് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഡിഗ്രി സര്‍ട്ടിഫിക്കറ്റ്/പ്രൊഫഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്(എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, കണ്‍സോളിഡേറ്റഡ് ഗ്രേഡ് ഷീറ്റ്, സെമസ്റ്റര്‍ എക്‌സാമിനേഷന്‍ മാര്‍ക്ക് ലിസ്റ്റ്, എസ്.എസ്.എല്‍.സി/ജനന സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് ആന്‍ഡ് കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, വാലിഡ് കമ്മ്യൂണിറ്റി/എന്‍.സി.എല്‍/ഇ.ഡബ്ല്യൂ.എസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍കം സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കില്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്/നാഷണാലിറ്റി സര്‍ട്ടിഫിക്കറ്റ്, എന്‍.ഒ.സി എന്നീ രേഖകള്‍ കൊണ്ടുവരണം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 27 ന് രാവിലെ 11 നകം യോഗ്യത സര്‍ട്ടിഫിക്കറ്റുകളും(അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും) ആവശ്യമായ ഫീസുമായി നേരിട്ട് സ്ഥാപനത്തില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9633819294, 9497249856, 9446531847, 9846291490, 9446493259, 9447363023.
 

date