Skip to main content

മന്ത്രി കെ. രാജന്‍ ഇന്നും നാളെയും ജില്ലയില്‍

റവന്യു-ഭവന വകുപ്പ് മന്ത്രി കെ. രാജന്‍ ഇന്നും നാളെയും (ഒക്ടോബര്‍ 27, 28) ജില്ലയിലെ വിവിധ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് ഉച്ചക്ക് 2.30 ന് വാണിയംകുളം രണ്ട് വില്ലേജ്, 3.30 ന് നെല്ലായ, 4.30 ന് മുതുതല, അഞ്ചിന് പരുതൂര്‍, 5.30 ന് ചാലിശ്ശേരി എന്നീ വില്ലേജുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പരുതൂരില്‍ വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനമാണ് നടക്കുക. നാളെ ഉച്ചക്ക് 2.30 ന് തരൂര്‍ ഒന്ന്, 3.30 ന് വടക്കഞ്ചേരി രണ്ട്, 4.30 ന് തേങ്കുറുശ്ശി ഒന്ന്, രണ്ട്, 5.30 ന് കുഴല്‍മന്ദം ഒന്ന് വില്ലേജുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
 

date