Skip to main content

മുതുതല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് മന്ത്രി കെ. രാജന്‍ നിര്‍ഹിക്കും

മുതുതല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 27) വൈകിട്ട് 4.30 ന് റവന്യൂ-ഭവന വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. മുഹ്മ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍ നീരജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് കുട്ടി, ടി. ബിന്ദു, മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, മുതുതല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. മുകേഷ്, ഗ്രാമപഞ്ചായത്ത് അംഗം വി.പി സജിത, പട്ടാമ്പി തഹസില്‍ദാര്‍ ടി.പി കിഷോര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ വില്ലേജ് ഓഫീസ് നിര്‍മ്മിക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കിയ മച്ചിങ്ങത്തൊടി അബ്ദുള്ള ഹാജിയുടെ ബന്ധുക്കളെ ആദരിക്കും.

date