Skip to main content

നവകേരള സദസ്സ്: കൊണ്ടോട്ടി മണ്ഡലം സംഘാടകസമിതി ഭാരവാഹികൾ യോഗം ചേർന്നു

 കൊണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസ്സ് സംഘാടനവുമായി ബന്ധപ്പെട്ട് ഭാരവാഹികളുടെ യോഗം മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി ഹാളിൽ ചേർന്നു. സംഘാടകസമിതി ചെയർമാൻ എൻ പ്രമോദ് ദാസ് അധ്യക്ഷനായി.

 

ജനങ്ങളുമായി സംവദിക്കാനും പ്രശ്നങ്ങളും പ്രതീക്ഷകളും അടുത്തറിയാനും മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്കെത്തുന്ന നവ കേരള സദസ്സ് കൊണ്ടോട്ടി മണ്ഡലത്തിൽ നവംബർ 29 ന് രാവിലെ 11 ന് നടക്കും. കൊണ്ടോട്ടി നഗരത്തിലെ വില്ലേജ് ഓഫീസിന് സമീപത്തുള്ള കുട്ടൻ കാവ് മൈതാനത്താണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന നവ കേരള സദസ്സ് നടക്കുക. അ​ന്നേ​ദി​വ​സം മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ഭാ​ത​സ​ദ​സ്സ്​ മലപ്പുറത്ത് ന​ട​ക്കും.

 

സദസ്സ് വിജയിപ്പിക്കുന്നതിനായി 11 സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുക. മണ്ഡലത്തിലെ മുഴുവൻ ആളുകളെയും പങ്കെടുപ്പിക്കുക ലക്ഷ്യത്തോടെ എല്ലാം പഞ്ചായത്തുകളിലും തൊട്ടടുത്ത ദിവസങ്ങളിൽ സംഘാടകസമിതികൾ ചേരും. ഇതോടൊപ്പം വാർഡ്,ബൂത്ത് തലങ്ങളിലേക്ക് സബ് കമ്മിറ്റികൾ രൂപീകരിക്കും. കൂട്ടായ പ്രവർത്തനത്തിലൂടെ വലിയ ഉത്സവാന്തരീക്ഷത്തിലാവും കൊണ്ടോട്ടി മണ്ഡലത്തിലെ സദസ്സ് സംഘടിപ്പിക്കുക.

 

യോഗത്തിൽ ജനറൽ കൺവീനറായ ബ്ലോക്ക് എസ് സി ഡെവലപ്മെന്റ് ഓഫീസർ പി കെ മുനീർ റഹ്മാൻ, ഡെപ്യൂട്ടി കളക്ടർ എസ് സജീദ്, കെ കെ മുഹമ്മദ് മാസ്റ്റർ, കൊണ്ടോട്ടി തഹസിൽദാർ അബൂബക്കർ പുലിക്കുത്ത്, ഡെപ്യൂട്ടി തഹസിൽദാർ കെ വി രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികളായ വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date