Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 269-10-2023

ഡോക്ടര്‍ നിയമനം

ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ഒക്ടോബര്‍ 30ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2700194.

സംരംഭകത്വ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് മത്സ്യമേഖലയിലെ സംരംഭകത്വത്തെ കുറിച്ച്  വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ ആറ് മുതല്‍ 10 വരെ കളമശ്ശേരി കീഡ് ക്യാമ്പസ്സിലാണ് പരിശീലനം. ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, അലങ്കാര മത്സ്യകൃഷി, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 30നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322/ 9605542061.

തടികള്‍ വില്‍പനക്ക്

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ ലേലം നവംബര്‍ ഒന്നിന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച വിവിധ ക്ലാസില്‍പെട്ട തേക്ക് തടികള്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com  വഴി രജിസ്റ്റര്‍ ചെയ്യണം. കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയിലും രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496.

പാലിയേറ്റീവ് നഴ്സ് നിയമനം

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്. യോഗ്യത: പ്ലസ്ടു, എ എന്‍ എം/ ജെ പി എച്ച് എന്‍ കോഴ്സ്, സി സി പി എന്‍ കോഴ്സ്.  പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. (നിയമാനുസൃത ഇളവ് ബാധകം).
ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍  ഒക്ടോബര്‍ 31നകം പേര് രജിസ്റ്റര്‍ ചെയ്യണം.

കെയര്‍ടേക്കര്‍ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍ (പുരുഷന്‍)  തസ്തികയില്‍  ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്. യോഗ്യത: പി ഡി സി അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യവും സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ശിശു സംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ ഗിവറായി ഒരു വര്‍ഷത്തെ പരിചയവും നല്ല ശരീര ക്ഷമതയും ഉണ്ടായിരിക്കണം. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. ഉദ്യോഗാര്‍ഥികള്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ നാലിനകം പേര് രജിസ്റ്റര്‍ ചെയ്യണം.

കെയര്‍ടേക്കര്‍ ഒഴിവ് (വനിത)

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍ (വനിത) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്.

യോഗ്യത: പി ഡി സി അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യവും സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗീകരിച്ച ഏതെങ്കിലും ശിശു സംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ ഗിവര്‍ ആയി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ നാലിനകം പേര് രജിസ്റ്റര്‍ ചെയ്യണം.

'കൃത്യത കൃഷി തുള്ളി നനയിലൂടെ' പദ്ധതി: സ്‌കൂള്‍തല ഉദ്ഘാടനം

എസ് എസ് കെ സ്‌കില്‍ പ്രോജക്ടിന്റെ ഭാഗമായി കതിരൂര്‍ ജി വി എച്ച് എസ് എസ്സില്‍ വി എച്ച് എസ് ഇ അഗ്രികള്‍ച്ചര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'കൃത്യത കൃഷി തുള്ളി നനയിലൂടെ' പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സല്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡണ്ട് സുധീഷ് നെയ്യാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി കെ സാബിത്ത്, പ്രകാശന്‍, കെ പ്രിയ,  ശ്രീരഞ്ജ, കെ പി വികാസ്, കെ ഷിനി, റിയ എന്നിവര്‍ പങ്കെടുത്തു.

കുടിവെള്ളം മുടങ്ങും

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ പള്ളിക്കുന്ന്, പുഴാതി പ്രദേശങ്ങളിലും വളപട്ടണം, ചിറക്കല്‍ പഞ്ചായത്തുകളിലും ഒക്ടോബര്‍ 27, 28 തീയതികളില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അപ്രന്റീസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്

മാടായി ഐ ടി ഐയില്‍ അപ്രന്റീസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റിനെ നിയമിക്കുന്നു. ബിരുദവും ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ് പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം നവംബര്‍ ആറിന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2700596.

മസ്റ്ററിങ് നടത്തും

കെ എസ് ആര്‍ ടി സിയിലെ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും ഫാമിലി പെന്‍ഷന്‍കാര്‍ക്കുമായി കെ എസ് ആര്‍ ടി സി കണ്ണൂര്‍ ജില്ലാ ഓഫീസ് മുഖേന മസ്റ്ററിങ് നടത്തുന്നു.  നവംബറിലെ ആദ്യത്തെ 14 പ്രവൃത്തി ദിവസങ്ങളില്‍ കെ എസ് ആര്‍ ടി സി കണ്ണൂര്‍ ജില്ലാ ഓഫീസ്, തലശ്ശേരി യൂണിറ്റ്, പയ്യന്നൂര്‍ യൂണിറ്റ് എന്നിവിടങ്ങളില്‍ മസ്റ്ററിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇതിനുശേഷം കണ്ണൂര്‍ ജില്ലാ ഓഫീസില്‍ മസ്റ്ററിങ് നടത്താം. കുടുംബപെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ മസ്റ്ററിങ് സമയത്ത് പുനര്‍ വിവാഹം ചെയ്തിട്ടില്ലായെന്ന് കുടുംബ പെന്‍ഷണര്‍ താമസിക്കുന്ന പ്രദേശത്തെ ഒരു ഗസറ്റഡ് ഓഫീസറില്‍ നിന്നോ വില്ലേജ് ഓഫീസറില്‍ നിന്നോ/ സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാന അധ്യാപകരില്‍ നിന്നോ / കെ എസ് ആര്‍ ടി സി സിയുടെ എ ടി ഒ മുതല്‍ മുകളിലോട്ടുള്ള ഓഫീസര്‍മാരില്‍ നിന്നോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കണം.  60 വയസ്സിനു മുകളില്‍ പ്രായമുള്ള കുടുംബപെന്‍ഷന്‍കാര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലായെന്ന് സ്വയം സാക്ഷ്യപത്രം നല്‍കണം.

അധ്യാപക ഒഴിവ്

ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എച്ച് എസ് എസ് ടി (ഇംഗ്ലീഷ്) സീനിയര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഇന്റര്‍വ്യൂ ഒക്ടോബര്‍ 30ന് രാവിലെ 11 മണിക്ക് ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍.

അപേക്ഷ ക്ഷണിച്ചു

എ ഐ ടി ടി - എന്‍ സി വി ടി സപ്ലിമെന്ററി/ പ്രാക്ടിക്കല്‍ ആന്റ് എഞ്ചിനീയറിങ് ഡ്രോയിങ് പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2018ല്‍ പ്രവേശനം നേടിയ രണ്ടുവര്‍ഷ ട്രേഡ് ട്രെയിനികള്‍, 2019 മുതല്‍ 2022 വരെ പ്രവേശനം നേടിയ ആറുമാസം/ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള എന്‍ സി വി ടി കോഴ്സുകളില്‍ പ്രവേശനം നേടി വിവിധ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്ത ട്രെയിനികള്‍ക്ക് സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 30ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2876988.

അക്കൗണ്ടിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സെപ്ഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0460 2205474, 8589815706

ട്രാഫിക് നിയമ ലംഘനം: കോടതി നടപടി നേരിടുന്നവര്‍ക്ക് നേരിട്ട് പിഴ അടക്കാം

മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് പിഴ ചുമത്തിയതിനെ തുടര്‍ന്ന് കോടതി നടപടി നേരിടുന്ന വാഹന ഉടമകള്‍ക്ക് കോടതി നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി പിഴ അടക്കാന്‍ പരിവാഹന്‍ വെബ്സൈറ്റില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കി. കോര്‍ട്ട് റിവേര്‍ട്ട് സൗകര്യത്തിലൂടെ കോടതി നടപടി ക്രമങ്ങള്‍ ഒഴിവാക്കി പിഴ അടക്കാന്‍ തയ്യാറാണെന്നും കോടതി നടപടി ഒഴിവാക്കിത്തരണമെന്നും രേഖപ്പെടുത്തിയ അപേക്ഷ സഹിതം നിയമ ലംഘനം കണ്ടെത്തി കേസെടുത്ത പോലീസ് സ്റ്റേഷനുമായി വാഹന ഉടമകള്‍ ബന്ധപ്പെടണമെന്ന് കണ്ണൂര്‍ സിറ്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ഇ-ചലാന്‍ വഴി പെന്‍ഡിങ്ങായ പിഴ തുക 90 ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചില്ലെങ്കില്‍ അത്തരം ചലാനുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും അവിടെ നിന്ന് 60 ദിവസത്തിനകം ഓണ്‍ലൈനായി അടക്കുന്നില്ലെങ്കില്‍ റഗുലര്‍ കോടതിയിലേക്കും അയക്കും. ഇത്തരം ചലാനുകള്‍ കോടതി നടപടികള്‍ക്ക് ശേഷമെ അടക്കാന്‍ സാധിക്കൂ. ഇതിന് കാലതാമസമുണ്ടാകുമ്പോള്‍ അതുവരെ രജിസ്ട്രേഷന്‍ പുതുക്കല്‍, നികുതി അടയ്ക്കല്‍, വാഹന കൈമാറ്റം എന്നിവ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

വൈദ്യുതി മുടങ്ങും
 
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോളിന്‍ മൂല, സിദ്ദിഖ് പള്ളി, ഏച്ചൂര്‍കോളനി, മാവിലാച്ചാല്‍, ചാപ്പ,  കാനച്ചേരി, കാനച്ചേരി പള്ളി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ 27 വെള്ളി രാവിലെ എട്ട് മുതല്‍  വൈകിട്ട് മൂന്ന് മണി വരെയും ഏച്ചൂര്‍ ബസാര്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്രിക്കല്‍ സെക്ഷനിലെ അമ്പാടി റോഡ്, അമ്പലക്കുളം, പി വി എസ് ഫ്‌ളാറ്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 27വെള്ളി രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും റിലയന്‍സ് തോട്ടട ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കിഴുത്തള്ളി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 10 മണി വരെയും ഓവുപാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍12 മണി വരെയും സെന്റ് ഫ്രാന്‍സിസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടേരിപ്പൊയില്‍, കുണ്ടേരിപോലെയില്‍ സ്‌കൂള്‍, കെ സി നഗര്‍ ട്രാന്‍സ്‌ഫോമര്‍  പരിധിയില്‍ ഒക്ടോബര്‍ 27 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ
വൈദ്യുതി മുടങ്ങും.

date