Skip to main content

അകത്താന്തറ- ചെന്തുരുത്ത് റോഡിന്റെ നിർമാണം പൂർത്തിയായി

കോട്ടയം: കല്ലറ ഗ്രാമപഞ്ചായത്തിലെ അകത്താന്തറ- ചെന്തുരുത്തു റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 25.50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽ നിന്ന് 40 ലക്ഷം രൂപയും  ചെലവഴിച്ചാണ് റോഡ് നിർമിച്ചത്.
ഗ്രാമപഞ്ചായത്തിലെ ഒന്നും രണ്ടും വാർഡിലെ ജനങ്ങൾ ചെളിയും വെള്ളക്കെട്ടും മൂലം യാത്രാ ദുരിതം നേരിട്ടിരുന്നു. ഈ റോഡാണ് കോൺക്രീറ്റ് ചെയ്തത്. റോഡ് നിർമാണം പൂർത്തിയായതോടെ  തെക്കൻ മുണ്ടാറിലുള്ള ജനങ്ങൾക്ക് എളുപ്പത്തിൽ കളമ്പുകാട് ജങ്ഷനിൽ എത്താം. വിവിധ പാട ശേഖരങ്ങളിലെ  കാർഷികവിളകളും മറ്റും കൊണ്ടുപോകുന്നതിനും ഈ റോഡ് പ്രയോജനകരമാണ്. റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം നവംബർ ഒന്നിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.  സുനിൽ നിർവഹിക്കും.

 

date