Skip to main content

ആയുര്‍വേദ ആശുപത്രി എന്‍.എ.ബി.എച്ച് സംഘം സന്ദര്‍ശിച്ചു 

ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (എന്‍.എ.ബി.എച്ച്) ടീം സന്ദര്‍ശനം നടത്തി.

ഡോ. നിഖില ബാബുവിന്റെ നേതൃത്വത്തിലെത്തിയ കേന്ദ്ര സംഘത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍. വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.എസ്. ശശികല എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ആയുര്‍വേദ ആശുപത്രിയില്‍ നടന്നു വരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു. പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജ്യോതി മോള്‍, കെ. കമലമ്മ, റ്റി.എഫ്. സെബാസ്റ്റ്യന്‍, എം.ഡി. സുധാകരന്‍, ഡോ. ദേവി, പവിത സന്തോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

date