Skip to main content

കെ.എസ്.എഫ്.ഇ. മേഖലാതല സമ്മാനവിതരണം നാളെ

ആലപ്പുഴ: കെ.എസ്.എഫ്.ഇ. ഭദ്രതാ സ്മാർട്ട് ചിട്ടികൾ 2022, ലോ കീ കാമ്പയിൻ എന്നിവയുടെ ആലപ്പുഴ മേഖലാ സമ്മാനവിതരണം  നാളെ (27) ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും. ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മേഖലാതല സമ്മാനങ്ങളായ 5 ടാറ്റാ ഇലക്ട്രിക് കാറുകൾ, 8 ഹീറോ ഇലക്ട്രിക്ക് സ്കൂട്ടറുകൾ, 5 പവൻ വീതം സ്വർണ്ണനാണയങ്ങൾ (രണ്ട് പേർക്ക്) എന്നിവ വിജയികൾക്കായി വിതരണം ചെയ്യും. 

ചടങ്ങിൻറെ ഉദ്ഘാടനവും സമ്മാനദാനവും കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ നിർവ്വഹിക്കും. കെ.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ.സനിൽ അദ്ധ്യക്ഷത വഹിക്കും.

ആലപ്പുഴ മേഖലാ എ.ജി.എം. വേണുഗോപാലപിള്ള എസ്. സ്വാഗതം ആശംസിക്കും. സംഘടനാ ഭാരവാഹികളായ എസ്.ഉല്ലാസ്, സുജിത്ത് എസ്., മുഹമ്മദ് ഇക്ബാൽ എ., സുശീലൻ എസ്., ലാലിച്ചൻ ജോസഫ് എന്നിവർ പങ്കെടുക്കും.

date