Skip to main content

കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി അംഗമാവാൻ അവസരം

കോഴിക്കോട് വിമാനത്താവള ഉപദേശക സമിതിയിലേക്ക് ട്രേഡ്, ഇൻഡസ്ട്രി (എയർലൈൻസ്/ഹോട്ടൽ ഫെഡറേഷൻ), ട്രാവൽ ആൻഡ് ടൂറിസം/ടാക്‌സി അസോസിയേഷൻ എന്നീ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രസ്തുത മേഖലകളിൽ താത്പര്യമുള്ള കഴിഞ്ഞ നാലു വർഷം ഉപദേശക സമിതി അംഗങ്ങൾ അല്ലാത്തവർ വിശദമായ ബയോഡാറ്റ, അതത് മേഖലകളിൽ പ്രാഗൽഭ്യം തെളിയിക്കുന്ന മറ്റു രേഖകൾ എന്നിവ സഹിതം ഒക്ടോബർ 31ന് വൈകീട്ട് അഞ്ചിനുള്ളിൽ ജില്ലാ കളക്ടർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.

date