Skip to main content

വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് വിതരണം നാളെ

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മത്സ്യ, അനുബന്ധ തൊഴിലാളികളുടെ മക്കളിൽനിന്ന് വിദ്യാഭ്യാസ-കായിക രംഗങ്ങളിൽ മികവ് പുലർത്തിയവർക്ക് നൽകുന്ന പുരസ്‌കാര വിതരണം നാളെ (ഒക്ടോബർ 29) വൈകീട്ട് നാലിന് കൂട്ടായി എസ്.എച്ച്.എം.യു.പി സ്‌കൂളിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, കായിക തലത്തിൽ മികവ് കാട്ടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണമാണ് നടക്കുന്നത്. കായിക വഖ്ഫ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ.ടി ജലീൽ അധ്യക്ഷത വഹിക്കും. മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ തുടങ്ങിയവർ പങ്കെടുക്കും.

date