Skip to main content

പുസ്തക വിതരണം നടന്നു

തൃത്താല നിയോജക മണ്ഡലത്തിലെ  28 വായനശാലകൾക്കും  28 സ്കൂളുകൾക്കുമുള്ള ലൈബ്രറി 
പുസ്തക വിതരണോദ്ഘാടനം നാഗലശ്ശേരി സർവീസ് ബാങ്ക് ഹാളിൽ തദ്ദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. 2023-24 സാമ്പത്തിക വർഷത്തെ  എം.എൽ.എ എസ്.ഡി.എഫ് ഫണ്ടിൽ നിന്നും 3,85,000 രൂപ ചെലവഴിച്ചാണ്  പുസ്തകങ്ങൾ വാങ്ങിയത്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.പി റജീന അധ്യക്ഷയായി. മുൻ എം.എൽ.എ വി.കെ ചന്ദ്രൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 

date