Skip to main content

കേരളോത്സവം:ക്രിക്കറ്റ് മത്സരങ്ങൾ പൂർത്തിയായി പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ജേതാക്കൾ

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ കേരളോത്സവം 2023 ന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ പൂർത്തിയായി. ഫൈനൽ മത്സരത്തിൽ മരുതറോഡ് ഗ്രാമപഞ്ചായത്തിനെ പരാജയപ്പെടുത്തി ക്യാപ്റ്റൻ അരുണിന്റെ നേതൃത്വത്തിലുള്ള പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ബ്ലോക്ക്‌ തലത്തിൽ ജേതാക്കളായി. സെമി ഫൈനൽ  മത്സരങ്ങളിൽ പുതുപ്പരിയാരം അകത്തേത്തറ പഞ്ചായത്തിനെയും  മരുതറോഡ് ഗ്രാമപഞ്ചായത്ത് മലമ്പുഴ പഞ്ചായത്തിനെയും പരാജയപ്പെടുത്തി. മരുതറോഡ് ടെക്നിക്കൽ സ്കൂളിൽ നടന്ന ബ്ലോക്ക് തല ക്രിക്കറ്റ് മത്സരത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, വൈസ് പ്രസിഡന്റ് ഇന്ദിര, കേരളോത്സവം കൺവീനറും പഞ്ചായത്ത് സെക്രട്ടറിയുമായ വി. സദാശിവൻ എന്നിവർ മത്സരാർത്ഥികളെ പരിചയപ്പെടുത്തി.

date