Skip to main content

നവകേരള സദസ് ഷൊര്‍ണൂര്‍ നിയോജകമണ്ഡലം തല യോഗം ചേര്‍ന്നു

നവകേരള സദസിന്റെ ഷൊര്‍ണൂര്‍ മണ്ഡലത്തിലെ അവലോകന യോഗം തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ചെര്‍പ്പുളശ്ശേരി ഇ.എം.എസ് മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്നു. പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായി. ഒറ്റപ്പാലം തഹസില്‍ദാര്‍ സി.എം അബ്ദുല്‍ മജീദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ എല്‍.എസ്.ജി.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ രാമദാസ്, വിവിധ നഗരസഭ ചെയര്‍മാന്മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date