Skip to main content

നവകേരള സദസ് *വിവിധ മേഖലകളിലെ പ്രാതിനിത്യം ഉറപ്പാക്കണം*: മന്ത്രി എം.ബി രാജേഷ്

നവകേരള സദസില്‍ ക്ലബ്ബുകള്‍, എന്‍.ജി.ഒകള്‍, കലാസമിതികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയ വിവിധ മേഖലകളിലെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഒറ്റപ്പാലം താലൂക്ക് ഹാളില്‍ നടന്ന ഒറ്റപ്പാലം നിയോജകമണ്ഡലം നവകേരള സദസ് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയില്‍ ഹരിതചട്ടം പാലിക്കണമെന്നും പഞ്ചായത്ത് സംഘാടക എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ പൂര്‍ത്തീകരിക്കണമെന്നും തീരുമാനമായി. യോഗത്തില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ, മുന്‍ എം.പിയും പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ അംഗവുമായ എസ്. അജയകുമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date