Skip to main content

സഹകരണ സംരക്ഷണ ജില്ല റാലിയും സമ്മേളനവും 31ന് 

ആലപ്പുഴ: സഹകരണ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന സഹകരണ യൂണിയന്റെയും സർക്കിൾ സഹകരണ യൂണിയനുകളുടെയും നേതൃത്വത്തിൽ സഹകരണ സംരക്ഷണ ജില്ല റാലിയും സമ്മേളനവും നടത്തുന്നു. 31ന് ഉച്ചകഴിഞ്ഞ് 2.30 ന് ആലപ്പുഴ നഗര ചത്വരത്തിൽ നിന്നും ആരംഭിക്കുന്ന റാലി 3  മണിയോടെ ടൗൺഹാളിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, രമേശ് ചെന്നിത്തല എംഎൽഎ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും. എ എം ആരിഫ് എംപി, എംഎൽഎമാരായ എച്ച്. സലാം,  പി പി ചിത്തരഞ്ജൻ, യു. പ്രതിഭ, ദിലീമ ജോജോ, തോമസ് കെ തോമസ്, എം.എസ് അരുൺ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, നഗരസഭ അധ്യക്ഷ കെ.കെ ജയമ്മ, സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം എ. ഡി കുഞ്ഞച്ചൻ, ജോയിന്റ് രജിസ്ട്രാർ ജനറൽ ഷഹിമ മങ്ങയിൽ വിവിധ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാർ, മുൻ ജില്ല ബാങ്ക് പ്രസിഡന്റ്മാർ, കയർ ഫെഡ് ചെയർമാൻ ടി. കെ ദേവകുമാർ, വിവിധ സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date