Skip to main content

കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും  ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും 

കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും നവംബർ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ല കളക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനം ചെയ്യും. സെന്റ് ജോസഫ്‌സ് വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും.
ജില്ല ഭരണകൂടവും ജില്ല ഇൻഫർമേഷൻ ഓഫീസും ചേർന്നാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് അലിയാർ എം മാക്കിയിൽ അധ്യക്ഷനാകും. മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് വയലാർ ഗോപാലകൃഷ്ണൻ, പ്രൊഫ. അമൃത എന്നിവരെ ആദരിക്കും. പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല സ്വാഗതവും എ.ഡി.എം. എസ്. സന്തോഷ്‌കുമാർ നന്ദിയും പറയും. സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൾ ഡോ. ഉഷ ആന്റണി, സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ കെ.വി രതീഷ്, കോളേജ് മലയാള വിഭാഗം അധ്യക്ഷ ജ്യോതി ലക്ഷ്മി എന്നിവർ സംസാരിക്കും. 

date