Skip to main content

ഭരണഭാഷാവാരം; ജീവനക്കാർക്ക് മത്സരങ്ങൾ

ഭരണഭാഷാ  വാരാഘോഷത്തിൻറെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻറെയും ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിൻറെയും ആഭിമുഖ്യത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കും അധ്യപകർക്കുമായി വിവിധ മത്സരങ്ങൾ നടത്തും. 
നവംബർ നാലിന് രാവിലെ 10.30ന് ഭാഷാ  നൈപുണ്യം, തർജ്ജമ മത്സരങ്ങളും നവംബർ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭരണഭാഷാ പ്രശ്‌നോത്തരി മത്സരവും നടക്കും. നാലിലെ ഭാഷാ നൈപുണ്യ മത്സരങ്ങൾ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിലും ഏഴിലെ പ്രശ്‌നോത്തരി മത്സരം ജില്ലാ പഞ്ചായത്ത് ഹാളിലുമാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 04772251349 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

date