Skip to main content

സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

2023ലെ ഭരണഭാഷാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച വകുപ്പായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനേയും മികച്ച ജില്ലയായി മലപ്പുറം ജില്ലയേയും തെരഞ്ഞെടുത്തു. ഭരണത്തിന്റെ വിവിധ തലങ്ങളിൽ മലയാള ഭാഷയുടെ ഉപയോഗം സാർവത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മികച്ച രീതിയിൽ ഭരണഭാഷാ മാറ്റ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിനാണു പുരസ്‌കാരം. മികച്ച വകുപ്പിന് 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും മികച്ച ജില്ലയ്ക്ക് 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും പുരസ്‌കാരമായി ലഭിക്കും.

ഭരണഭാഷാ സേവന പുരസ്‌കാരം ക്ലാസ് -1 വിഭാഗം:

ഒന്നാം സ്ഥാനം ഡോ. സി.എസ്. പ്രദീപ്ജില്ലാ മെഡിക്കൽ ഓഫിസർ(ഹോമിയോ)ജില്ലാ മെഡിക്കൽ ഓഫിസ്കൊല്ലം

രണ്ടാം സ്ഥാനം ഡോ. ശ്രീവൃന്ദാ നായർ എൻഅസിസ്റ്റന്റ് പ്രൊഫസർഎൻ.എസ്.എസ്. ട്രെയിനിങ് കോളജ്, പന്തളംപത്തനംതിട്ട

ഭരണഭാഷാ സേവന പുരസ്‌കാരം ക്ലാസ് - 2 വിഭാഗം

ഒന്നാം സ്ഥാനം ഡോ. സീന എസ്.ടി. കാറ്റലോഗ് അസിസ്റ്റന്റ്നിയമസഭാ സെക്രട്ടേറിയറ്റ്തിരുവനന്തപുരം

രണ്ടാം സ്ഥാനം നജിമുദ്ദീൻ കെ.ജൂനിയർ സൂപ്രണ്ട്വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ്തിരുവനന്തപുരം

ഭരണഭാഷാ സേവന പുരസ്‌കാരം ക്ലാസ് - 3 വിഭാഗം

ഒന്നാം സ്ഥാനം - നന്ദലാൽ ആർസീനിയർ ക്ലാർക്ക്ജില്ലാ മെഡിക്കൽ ഓഫിസ് ഹോമിയോപ്പതികാസർകോഡ്

രണ്ടാം സ്ഥാനം - അജിത റാണി ടി.ഇസീനിയർ ക്ലാർക്ക്വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോദക്ഷിണമേഖല തിരുവനന്തപുരം

ഭരണഭാഷാ സേവന പുരസ്‌കാരം ക്ലാസ് - 3 വിഭാഗം

(ടൈപ്പിസ്റ്റ് / കംപ്യൂട്ടർ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ)

ഒന്നാം സ്ഥാനം - ജാസ്മിൻ എം.എസെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ ഓഫിസ്)ആലപ്പുഴ

രണ്ടാം സ്ഥാനം - രമ്യ എസ്. യുഡി ടൈപ്പിസ്റ്റ്കളക്ടറേറ്റ്റവന്യൂ വകുപ്പ്തിരുവനന്തപുരം.

പി.എൻ.എക്‌സ്5130/2023

date