Skip to main content

ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു

അഭിനയ കലയോടൊപ്പം സിനിമയുടെ രീതി ശാസ്ത്രവും സാങ്കേതികതയും പരിചയപ്പെടുത്താനും ഭാഷാ പഠനത്തിൽ പിന്തുണ ഉറപ്പാക്കാനുമായി ജില്ലയിലെ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരള, എറണാകുളം ജില്ലാ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ഒൿടോബർ 31ന് പറവൂർ കൈരളി തീയറ്ററിൽ രാവിലെ  9.30 മുതൽ വൈകിട്ട് നാല് വരെയാണ് ചലച്ചിത്രോത്സവം. നടി മുത്തുമണി ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

ജില്ലയിലെ 15 ബി.ആർ.സികളിൽ നടന്ന ചലച്ചിത്രോത്സവത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 300 കുട്ടികളാണ് പങ്കെടുക്കുന്നത്. ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഓപ്പൺ ഫോറവും പരിപാടിയുടെ ഭാഗമായി നടക്കും.

date