Skip to main content
ജല ബജറ്റ് അവതരണവും നീരുറവ്  പദ്ധതിയുടെ സംയോജന സാധ്യതകളും- എന്ന വിഷയത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ  ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. 

ജല ബജറ്റ് അവതരണവും നീരുറവ്  പദ്ധതിയുടെ സംയോജന സാധ്യതകളും; ജില്ലാതല ശില്പശാല സംഘടിപ്പിച്ചു 

ജല ബജറ്റ് അവതരണവും നീരുറവ്  പദ്ധതിയുടെ സംയോജന സാധ്യതകളും- എന്ന വിഷയത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ  ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. എറണാകുളം ജില്ലയിൽ ജലബജറ്റ് തയ്യാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് മുളന്തുരുത്തി.ബ്ലോക്ക് പഞ്ചായത്തിൻ്റെ കൂടാതെ ആമ്പല്ലൂർ, ഉദയംപേരൂർ, മുളന്തുരുത്തി, ചോറ്റാനിക്കര, മണീട്, എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തുകളുടെയും ജലബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചു. ഒരു പ്രദേശത്തെ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ജല ബജറ്റ് ഇന്ത്യയിൽ ആദ്യമായി തയ്യാറാക്കുന്ന സംസ്ഥാനമായി കേരളം മാറി. ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നവ കേരളം കർമ്മപദ്ധതി - 2, സി.ഡബ്ലൂ.ആർ.ഡി. എം എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ഒരു പ്രദേശത്തിൻ്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുകയാണ് ജല ബജറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇറിഗേഷൻ,സോയിൽ കൺസർവേഷൻ, കൃഷി വകുപ്പ്,വ്യവസായ വികസന വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, ഭൂജല വിനിയോഗ വകുപ്പ്,എം.ജി.എൻ.ആർ.ഇ.ജി.എസ് തുടങ്ങിയ വിവിധ വകുപ്പുകൾ ആവശ്യമായ സാങ്കേതിക സഹായം നൽകി. വിവരശേഖരണം, ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുതല സാങ്കേതിക സമിതി യോഗങ്ങൾ, ജലസഭ എന്നിവ സംഘടിപ്പിച്ചു കൊണ്ടാണ് ജല ബജറ്റ് തയ്യാറാക്കിയത്.

മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ഷാജി മാധവൻ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്  ഉദ്ഘാടനം നിർവഹിച്ചു. ജല ബജറ്റ് അവതരണവും നീരുറവ്  പദ്ധതിയുടെ സാധ്യതകളും- വിഷയാവതരണം നവകേരളം കർമ്മപദ്ധതി 2 ജില്ലാ കോഡിനേറ്റർ രഞ്ജിനി എസ് അവതരിപ്പിച്ചു. യോഗത്തിൽ എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജയകുമാർ, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയശ്രീ, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു പി നായർ, ഹരിത കേരളം ജല ഉപമിഷന്‍  ജില്ലാ സാങ്കേതിക സമിതി അംഗങ്ങളായ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീകുമാർ സി, ജില്ലാ പ്ലാനിംഗ് ഓഫീസർ പി എ ഫാത്തിമ , ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ മഞ്ജു എസ് നായർ, ജില്ലാ ഭൂചല വകുപ്പ് ഓഫീസർ കെ യു അബൂബക്കർ , അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു പി നായർ, ബി ഡി ഒ സാബു കെ മാർക്കോസ് എന്നിവർ സംസാരിച്ചു.

date