Skip to main content

ചിത്ര, ഉപന്യാസ രചനാ മല്‍സരങ്ങള്‍

കുട്ടികളില്‍ വൈദ്യുതി സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ചിത്രരചനാ മല്‍സരവും ഉപന്യാസരചനാ മല്‍സരവും സംഘടിപ്പിക്കുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പാണ് സംഘാടകര്‍ . 'നവകേരളനിര്‍മ്മാണത്തില്‍ വൈദ്യുതസുരക്ഷയുടെ പങ്ക്' എന്ന വിഷയത്തിലുള്ള രചനകള്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ നവംബര്‍ 10 ന് മുമ്പ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം, മൂലമറ്റം പി.ഓ പിന്‍: 685 589 എന്ന വിലാസത്തില്‍ ലഭിക്കണം. നേരിട്ടും എത്തിക്കാം. ചിത്രങ്ങള്‍ എ4 ഷീറ്റിലായിരിക്കണം. ഉപന്യാസങ്ങള്‍ രണ്ട് പുറത്തില്‍ കവിയാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 253465

date