Skip to main content

മെഡിക്കൽ ക്യാംപ്

നാഷണൽ ആയുർവേദ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളജിൽ നവംബർ 2, 3, 4 തീയതികളിൽ ശല്യതന്ത്ര ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സൗജന്യ മലാശയ രോഗനിർണയ ക്യാമ്പും, 6, 7, 8 തീയതികളിൽ അസ്ഥിരോഗങ്ങൾക്കും ഉണങ്ങാത്ത വ്രണങ്ങൾക്കും വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ നടത്തുന്നു. ഇതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ 9567494710, 9995671529 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

പി.എൻ.എക്‌സ്5136/2023

date