Post Category
പുസ്തക പ്രദർശനം
നവംബർ ഒന്നു മുതൽ ഏഴു വരെ നിയമസഭാ സമുച്ചയത്തിൽ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം (രണ്ടാം പതിപ്പ്), മലയാള ദിനാഘോഷം, ഭരണവാരാഘോഷം എന്നിവയുടെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ പുസ്തകപ്രദർശനം നടത്തും. നവംബർ ഒന്നിനു രാവിലെ 10.45ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. നിയമസഭാ സാമാജികർ, മുൻ സാമാജികർ എന്നിവരുടെ രചനകൾ, മലയാള ഭാഷയെ സംബന്ധിക്കുന്ന പുസ്തകങ്ങൾ എന്നിവ അടങ്ങുന്ന ഒരു പ്രദർശനമാണ് സംഘടിപ്പിക്കുന്നത്. നവംബർ ഒന്നു മുതൽ ഏഴു വരെ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
പി.എൻ.എക്സ്. 5138/2023
date
- Log in to post comments