Skip to main content

നവകേരള സദസ്സ് : നെടുമങ്ങാട് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നവംബർ 8ന്

നെടുമങ്ങാട് മണ്ഡലത്തിലെ നവകേരള സദസ്സിന്റെ  സംഘാടക സമിതി ഓഫീസ്  നവംബർ എട്ടിന് വൈകിട്ട് 3.30ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ നേതൃത്വത്തിൽ കൂടിയ സംഘാടകസമിതി ആലോചന യോഗത്തിലാണ്  തീരുമാനമായത്.  നെടുമങ്ങാട് താലൂക് ഓഫീസിനോട് ചേർന്നുള്ള ഹൗസിംഗ് ബോർഡ് കെട്ടിടത്തിലാണ് സംഘടക സമിതി ഓഫീസ് പ്രവർത്തിക്കുക.

സംഘാടകസമിതി കൺവീനർ കൂടിയായ നെടുമങ്ങാട് ആർ. ഡി. ഒ  പി.ജയകുമാർ സമിതിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നവകേരള സദസ്സിന്റെ വിജയത്തിനായി മണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും സംഘാടക സമിതി രൂപീകരിച്ചു.  ഏഴു സബ് കമ്മിറ്റികളുടെ തുടർ പ്രവർത്തനങ്ങളും  യോഗത്തിൽ ചർച്ചയായി.ഡിസംബര്‍ 21 വൈകിട്ട് 6നാണ് നെടുമങ്ങാട് മണ്ഡലത്തിലെ നവകേരള സദസ്സ്.നെടുമങ്ങാട് മുൻസിപ്പൽ ഗ്രൗണ്ട് ആണ് വേദി.

നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി. എസ് ശ്രീജ, നെടുമങ്ങാട് ബ്ലോക്ക്‌ പ്രസിഡന്റ്‌ വി അമ്പിളി, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, സബ് കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date