Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 30-10-2023

താലൂക്ക് വികസന സമിതി യോഗം

തലശ്ശേരി താലൂക്ക് വികസന സമിതി യോഗം നവംബര്‍ നാലിന് രാവിലെ 10.30ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്ന് വിവിധ പെന്‍ഷനുകള്‍ ലഭിക്കുന്ന പെന്‍ഷണര്‍മാര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ഡിസംബര്‍ 31നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പെന്‍ഷന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് കോഡ്, ആധാര്‍ നമ്പര്‍ എന്ന വിവരങ്ങളും ഹാജരാക്കണം.  

സ്‌കോളര്‍ഷിപ്പ് അപേക്ഷ: തീയതി നീട്ടി

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2023-24 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബര്‍ 20 വരെ നീട്ടി. അപേക്ഷ രേഖകള്‍ സഹിതം ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. 70 ശതമാനം മാര്‍ക്കുള്ള കുട്ടികളുടെ അപേക്ഷ മാത്രമേ  പരിഗണിക്കൂ. ഫോണ്‍: 0497 2705182.

പട്ടയകേസുകളുടെ വിചാരണ മാറ്റി

കലക്ടറേറ്റില്‍ ഒക്‌ടോബര്‍ 31, നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇരിട്ടി തലശ്ശേരി ലാന്റ് ട്രിബ്യൂണല്‍ (ദേവസ്വം) പട്ടയകേസുകളുടെ വിചാരണ യഥാക്രമം നവംബര്‍ 16, 17, 18 തീയതികളിലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

 

ഒക്‌ടോബര്‍ 31ന്  കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ നവംബര്‍ 21 ലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

എന്യൂമറേറ്റര്‍ നിയമനം

കണ്ണൂര്‍ വിവര സഞ്ചയിക പദ്ധതിയുടെ ഭാഗമായി മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ എന്യൂമറേറ്ററെ നിയമിക്കുന്നു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ നവംബര്‍ മൂന്നിനകം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2832055.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

വിവിധ വകുപ്പുകളില്‍ ആയ തസ്തികയിലേക്ക്  (021/21)  പി എസ് സി മെയ് 17ന് നടത്തിയ ഒ എം ആര്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടേരിപ്പൊയില്‍, കുണ്ടേരിപ്പൊയില്‍ സ്‌കൂള്‍, കെ സി നഗര്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്‌ടോബര്‍ 31 ചൊവ്വ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ശ്രീറോഷ് ഒന്ന്, രണ്ട്, മൂന്ന്, ചേലോറ,  പെരിങ്ങളായി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്‌ടോബര്‍ 31 ചൊവ്വ രാവിലെ 7.30 മുതല്‍  10 മണി  വരെയും പാട്യം റോഡ്, മതുക്കോത്ത്, വലിയകുണ്ടു കോളനി, നവഭാരത് കളരി, സൂര്യ ഒന്ന്, സൂര്യ  രണ്ട് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും അയ്യപ്പന്‍മല, അയ്യപ്പന്‍മല ടവര്‍, പുലിദൈവം കാവ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടത്തില്‍മൂല,  ഒ കെ യു പി, പാട്യം വായനശാല  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 31 ചൊവ്വ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മരക്കാര്‍കണ്ടി, ഗോപാലന്‍കട, വെത്തിലപ്പള്ളി, പൂത്തട്ടക്കാവ്, ജന്നത് നഗര്‍, പൊന്നാങ്കണ്ടി റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 31 ചൊവ്വ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പഴശ്ശി, ഐഡിയ ഉരുവച്ചാല്‍, സംഗമം, ബാവൂട് പാറ, മഞ്ചേരിപ്പൊയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 31 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴുത്തള്ളി ടര്‍ഫ് മുതല്‍ എസ് എന്‍ കോളേജ് ബസ്റ്റോപ്പ് വരെ ഒക്‌ടോബര്‍ 31 ചൊവ്വ രാവിലെ എട്ട് മുതല്‍ 10 മണി വരെയും ജെ ടി എസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും സ്വരാജ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും എയര്‍ടെല്‍ തോട്ടട ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ഭാഗികമായും കെ എസ് ഇ ബി ഓഫീസ് മുതല്‍ മേലെ ചൊവ്വ വരെയും. അമ്പാടി റോഡ് അമ്പലക്കുളം, എ കെ ജി റോഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും

date