Skip to main content

എന്‍ആര്‍ഐ സമ്മിറ്റ്: വ്യവസായ പ്രമുഖര്‍ക്ക് ആദരം

വ്യവസായ മേഖലകളില്‍ ആഗോള തലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജില്ലയിലെ വ്യവസായികളായ പ്രമുഖരെ പ്രവാസി നിക്ഷേപ സംഗമത്തില്‍ ആദരിച്ചു. കുറഞ്ഞ കാലം കൊണ്ട് വിദേശത്തും കണ്ണൂരിലും വ്യവസായ രംഗത്ത് ശ്രദ്ധനേടിയ യുവസംരംഭകന്‍ കാദിരി ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയരക്ടര്‍ നജീബ് കാദിരി, അരനൂറ്റാണ്ട് പിന്നിട്ട പ്രവാസത്തിലൂടെ നിരവധി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെവിആര്‍ ഗ്രൂപ്പിന്റെ സാരഥി ബാലന്‍ നായര്‍ക്ക് വേണ്ടി മകന്‍ സുബാഷ് നായര്‍, ഗള്‍ഫില്‍ സംരംഭകത്വ മേഖലയില്‍ ശക്തമായ വനിതാ സാന്നിധ്യവും ഏഴായിരം തൊഴിലാളികളുള്ള വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ്‌സ് ഗ്രൂപ്പിന്റെ എംഡിയുമായ ഹസീന നിഷാദ്, മുന്‍നിര വാഹനങ്ങളുടെ വിതരണ ശൃംഖല ഉള്‍പ്പടെ നാട്ടില്‍ സംരംഭമുള്ള കുഞ്ഞിരാമന്‍ നായര്‍ പാറയിലിന് വേണ്ടി മകന്‍ സുജിത്ത് റാം പാറയില്‍, ഖത്തറിലും ഇന്ത്യയിലും നിരവധി സംരംഭങ്ങളുള്ള കണ്ണൂര്‍ വിമാനത്താവളം ഡയരക്ടര്‍ കൂടിയായ ഹസന്‍കുഞ്ഞി, ദുബൈ ഗവ. അംഗീകാരത്തോടെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന റസല്‍ അഹമ്മദ് എന്നിവര്‍ക്ക് കെ കെ ശൈലജ എംഎല്‍എ ഉപഹാരം നല്‍കി. യുഎഇ പ്രവാസി കൂട്ടായ്മകയായ വെയ്ക്, പരിപാടി കോഓര്‍ഡിനേറ്റ് ചെയ്ത ബ്രാന്‍ഡ് ബേ മീഡിയ, വ്യവസായ കേന്ദ്രം മാനേജര്‍ പി വി രവീന്ദ്രകുമാര്‍, എന്‍ആര്‍ഐ സമ്മിറ്റിന്റെ ലോഗോ വരച്ച രാജേഷ് പൂഞ്ഞം എന്നിവര്‍ക്ക് ഡോ. വി ശിവദാസന്‍ എംപി ഉപഹാരം നല്‍കി. ജില്ലയിലെ സംരംഭങ്ങളില്‍ വിജയിച്ച 100 വ്യവസായികളെ പരിചയപ്പെടുത്തുന്ന '100 പവര്‍ഫുള്‍ സ്റ്റോറീസിന്'റെ കവര്‍പേജ് കെ വി സുമേഷ് എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു.

date