Skip to main content
സാക്ഷരതാ പരീക്ഷയ്ക്ക് 850 പേർ, നാലാംതരം തുല്യതാ പരീക്ഷയ്ക്ക് 106 പേർ

സാക്ഷരതാ പരീക്ഷയ്ക്ക് 850 പേർ, നാലാംതരം തുല്യതാ പരീക്ഷയ്ക്ക് 106 പേർ

ആലപ്പുഴ: സാക്ഷരതാ മിഷൻ നടത്തിയ മികവുത്സവത്തിൽ (സാക്ഷരതാ പരീക്ഷ) 850 പേർ പങ്കെടുത്തു. ഇതിൽ 503 പേർ സ്ത്രീകളായിരുന്നു. ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രേരക്മാരുടെ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. ഹരിപ്പാട് ബ്ലോക്കിൽ മാത്രം 287 പേർ പരീക്ഷ എഴുതി. പുറക്കാട് ഗ്രാമ പഞ്ചായത്തിൽ പരീക്ഷ എഴുതിയ മോഹനൻ (79) രത്നമ്മ (79) എന്നിവരാണ് പ്രായം കൂടിയ പഠിതാക്കൾ.

നാലാംതരം തുല്യതാ പരീക്ഷ എഴുതിയവരിൽ  68 പേർ സ്ത്രീകളായിരുന്നു. തൈക്കാട്ടുശേരി പഞ്ചായത്തിലെ മാക്കേക്കടവിൽ പരീക്ഷ എഴുതിയ പത്മനാഭപിള്ളയാണ് (93) പ്രായം കൂടിയ പഠിതാവ്. ഭാര്യ ഗൗരിയമ്മയും (92) ഇതേ സെന്ററിൽ പരീക്ഷ എഴുതി.

പരീക്ഷാകേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തി. വയലാർ ഗ്രാമ പഞ്ചായത്ത് കഴുന്നാരം കോളനിയിലെ പഠിതാക്കൾക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ചോദ്യപേപ്പർ വിതരണം ചെയ്തു.

date