Skip to main content

വികസന പാതയിലൂടെ ഒരു യാത്ര- കേരളത്തിന്റെ നേട്ടങ്ങളുടെ ഓർമപ്പെടുത്തലായി പ്രദർശനം

 

കേരളത്തിന്റെ വികസന വഴികളിലൂടെ ഒരു യാത്രയാണ് പുരോഗമന നയങ്ങളും വികസനവും എന്ന പേരിൽ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള പ്രദർശനം. സംസ്ഥാനം നാളിതുവരെ കൈവരിച്ചിട്ടുള്ള വികസന നേട്ടങ്ങളും അവയ്ക്ക് നേതൃത്വം നൽകിയ ഭരണാധികാരികളെയും പ്രദർശനം ഓർമിപ്പിക്കുന്നു. ഒപ്പം ഓരോ കാലഘട്ടത്തിലും സ്വീകരിച്ചിട്ടുള്ള നയങ്ങളും പദ്ധതികളും അവ കൊണ്ടുവന്ന സാമൂഹിക സാമ്പത്തിക മാറ്റവും അടിസ്ഥാന സൗകര്യ വികസനവും പ്രദർശനത്തിന്റെ ഭാഗമാണ്.

കേരളം ലോകത്തിനു മാതൃകയായിട്ടുള്ള വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ നയങ്ങൾപദ്ധതികൾനേട്ടങ്ങൾഭൂപരിഷ്‌കരണംഭവന രംഗത്തെ മാതൃകകളായ ലൈഫ് മിഷൻപുനർഗേഹം പദ്ധതികൾ,

തുറമുഖ വികസനംകൊച്ചി വാട്ടർ മെട്രോ എന്നിവയും പ്രദർശനം എടുത്തു കാട്ടുന്നു.

സഹകരണ മേഖലഅധികാര വികേന്ദ്രീകരണംകുടുംബശ്രീ എന്നിവയിലൂടെ സംസ്ഥാനം കൈവരിച്ച സാമൂഹിക-സാമ്പത്തിക വികസനംസ്ത്രീശാക്തീകരണംപട്ടിണി നിർമാർജനം എന്നിവയും പ്രദർശനം വരച്ചു കാട്ടുന്നു. ഒപ്പം റോഡ് വികസനംതൊഴിലിടങ്ങളും തൊഴിൽ സാധ്യതകളും ഇതരദേശ തൊഴിലാളികൾഇൻഫർമേഷൻ ടെക്നോളജിപൊതുഭരണംഅതിദാരിദ്ര നിർമാർജ്ജനംകെ ഫോൺവ്യവസായ പാർക്കുകൾമാലിന്യ സംസ്‌കരണംവിനോദസഞ്ചാര മേഖലകാർഷിക രംഗം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങളും പ്രധാന നയങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെകേരളത്തിലെ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളും കുറിപ്പുംമഹാമാരികളെ കേരളം നേരിട്ട രീതിഡോക്യുമെന്ററി പ്രദർശനം എന്നിവയുമുണ്ട്.  കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജാണ് പ്രദർശനം ഒരുക്കിയത്.

പി.എൻ.എക്‌സ്5296/2023

date