Skip to main content

ദേശീയ പ്രകൃതി ചികിത്സാദിനം ആചരിച്ചു

 

ആറാമത് ദേശീയ പ്രകൃതി ചികിത്സാദിനം ആചരിച്ചു. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന  ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സനിത റഹീം ഉദ്ഘാടനം ചെയ്തു.  കച്ചേരിപ്പടി  ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി അധ്യക്ഷത വഹിച്ചു. 

ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ  ഡോ. സി.വൈ എൽസി  പ്രകൃതി ചികിത്സാദിന സന്ദേശം നൽകി. ജില്ലാ ഹോമിയോ  ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീവിദ്യ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സംരക്ഷണത്തിന് ചെറുധാന്യങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഡോ. ടി.എൻ അനീജ ക്ലാസ് നയിച്ചു. ആരോഗ്യ സംരക്ഷണത്തിനുള്ള പ്രകൃതിഭക്ഷണങ്ങളുടെ  പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എം.എസ്. നൗഷാദ്, ഡോ. രേഷ്മ  പ്രേമദാസൻ ,ഡോ. സിജിത് ശ്രീധർ , ഡോ. ലക്ഷ്മി എൻ  നായർ എന്നിവർ പ്രസംഗിച്ചു.

date